Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Calcutta High Court

കേ​ന്ദ്ര നി​യ​മ​വു​മാ​യി വൈ​രു​ധ്യം: പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​രി​ന്‍റെ 'ആ​ന്‍റി-​ഗു​ണ്ടാ' ബി​ല്ലി​ന് രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​ര​മി​ല്ല 

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ബി​ജെ​പി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന 'ആ​ന്‍റി-​ഗു​ണ്ടാ' ബി​ല്ലി​ന് കേ​ന്ദ്ര നി​യ​മ​വു​മാ​യു​ള്ള വൈ​രു​ധ്യം ചൂ​ണ്ടി​ക്കാ​ട്ടി രാ​ഷ്ട്ര​പ​തി അം​ഗീ​കാ​രം നി​ഷേ​ധി​ച്ചു. ബി​ൽ പു​നഃ​പ​രി​ശോ​ധ​ന​യ്ക്കാ​യി തി​രി​ച്ച​യ​ച്ചി​രി​ക്കു​ക​യാ​ണ്. 

1985-ലെ ​എ​ന്‍​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​ര​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ​യും 'ഗു​ണ്ട' എ​ന്ന നി​ർ​വ​ച​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണ് തി​രി​ച്ച​ടി​യാ​യ​ത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ത​ട​യു​ന്ന​തി​നു​ള്ള കേ​ന്ദ്ര നി​യ​മ​മാ​യ എ​ൻ​ഡി​പി​എ​സ് ആ​ക്ടു​മാ​യി (1988) ഇ​ത് കൂ​ടി​ക്ക​ല​രു​ക​യും ഭ​ര​ണ​ഘ​ട​ന​യു​ടെ 254-ാം അ​നു​ച്ഛേ​ദ പ്ര​കാ​രം നി​യ​മ​പ​ര​മാ​യ വൈ​രു​ധ്യ​ത്തി​ന് കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. 

എ​ന്‍​ഡി​പി​എ​സ് നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ നീ​ക്കം ചെ​യ്ത ശേ​ഷം ബി​ൽ വീ​ണ്ടും നി​യ​മ​സ​ഭ​യി​ൽ പാ​സാ​ക്കി രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി അ​യ​ക്കു​മെ​ന്ന് സം​സ്ഥാ​ന ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

അ​സാ​ന്മാ​ർ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സം​ശ​യ​മു​ള്ള വ്യ​ക്തി​ക​ളെ പ്ര​ത്യേ​ക പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നോ ജി​ല്ല​ക​ളി​ൽ നി​ന്നോ ഒ​രു വ​ർ​ഷ​ത്തേ​ക്ക് പു​റ​ത്താ​ക്കാ​ൻ ബി​ല്ലി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. 



Latest News

Corehub Up